സ്നേഹഭവനം സമ്മാനിച്ചു
1576685
Friday, July 18, 2025 3:54 AM IST
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 358- മത് സ്നേഹഭവനം ചാരുവേലി ഇലവുങ്കൽ അനു രമേശിനും കുടുംബത്തിനും ആയി അറ്റാൻഡ മെട്രോ മലയാളി അസോസിയേഷന്റെ സഹായത്താൽ നിർമിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും അസോസിയേഷൻ അംഗം സന്ദീപ് ജോസഫ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിറിൽ തോമസ്, പ്രോജക്ട് കോഓഡിനേറ്റർ കെ.പി. ജയലാൽ, പി.വി. ജോസഫ്, പ്രിൻസ് സുനിൽ തോമസ്, ജയിംസ് ടി. സൈമൺ, അർജുൻ സുരേഷ്, സാന്ദ്ര ബോസ് എന്നിവർ പ്രസംഗിച്ചു.