അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്പ് അവാര്‍ഡ്
1577043
Saturday, July 19, 2025 3:36 AM IST
പത്തനംതിട്ട: ജില്ലാ തലത്തിലെ പ്രഥമ ആയുഷ് കായകല്പ് അവാര്‍ഡ് അയിരൂര്‍ ആയുര്‍വേദ ആശുപത്രിക്ക്. 92.78 ശതമാനം മാര്‍ക്കോടുകൂടി കമന്‍ഡേഷന്‍ അവാര്‍ഡും സമ്മാനത്തുകയായ 150000 രൂപയും കരസ്ഥമാക്കി.
ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ വിഭാഗത്തില്‍ 97.92 ശതമാനം മാര്‍ക്കോടെ കല്ലേലി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയും ഹോമിയോപ്പതിയില്‍ 99.58 ശതമാനം മാര്‍ക്കോടുകൂടി അരുവാപ്പുലം സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്പെന്‍സറിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഹോമിയോ, ആയുര്‍വേദ സ്ഥാപനങ്ങളായ തുമ്പമണ്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, കുന്നന്താനം സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, കവിയര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി,
പുതുശേരിമല സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി, ചുങ്കപ്പാറ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി, പള്ളിക്കല്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി തുടങ്ങിയവ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ വിഭാഗത്തില്‍ കമന്‍ഡേഷവന്‍ അവാര്‍ഡും 30000 രൂപയും കരസ്ഥമാക്കി.