ഫുഡ്സ്കേപ്പിഗ് പദ്ധതി: മൂന്നാംഘട്ടത്തിന് തുടക്കം
1577038
Saturday, July 19, 2025 3:36 AM IST
പത്തനംതിട്ട: നഗരസഭ ഉറവിടമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ആരംഭിച്ച ഫുഡ്സ്കേപ്പിംഗ് പദ്ധതിയുടെ മൂന്നാംഘട്ട ഉദ്ഘാടനം ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയില്‍ നഗരസഭ അധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന് നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ വിശിഷ്ടാതിഥിയായി.
ഓണക്കാലത്തേക്കുള്ള വിഷരഹിത പച്ചക്കറിയാണ് ലക്ഷ്യം. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീ ഭക്ഷണശാലയിലെ ജൈവ മാലിന്യം ശേഖരിച്ച് തയാറാക്കിയ വളം കൃഷിക്ക് ഉപയോഗിക്കും. ഹരിത കര്‍മസേന പരിപാലനം ഉറപ്പു വരുത്തും. നഗരസഭ ഫാര്‍മേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ജൈവ പച്ചക്കറിത്തോട്ടം ആരംഭിക്കുന്നത്.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്പേഴ്സന് ജെറി അലക്സ്, അംഗ എസ്. ഷൈലജ, എഡിഎം ബി. ജ്യോതി, നഗരസഭ ഫാര്‍മേഴ്സ് ക്ലബ് സെക്രട്ടറി ചന്ദ്രനാഥന്, ഹരിത കേരളം ജില്ലാ കോഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, കൃഷി ഓഫീസര്‍ ഷിബി എന്നിവര്‍ പങ്കെടുത്തു.