തുവയൂർ ഇൻഫന്റ് ജീസസ് സ്കൂളിൽ ഇൻവെസ്റ്റിച്ചർ സെറിമണി
1577040
Saturday, July 19, 2025 3:36 AM IST
തുവയൂർ: ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂളിൽ 2025 -26 അധ്യയനവർഷത്തെ വിവിധ ഹൗസുകളുടെയും ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് ഇൻവെസ്റ്റിച്ചർ സെറിമണി നടന്നു.
സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ സ്കൂളിലെ പൂർവ വിദ്യാർഥി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി. വിനോദ് കുമാർ മുഖ്യാതിഥിയായിരുന്നു.
ഹെഡ് ബോയ് എസ്.ആർ. അദ്വൈത്, ഹെഡ് ഗേൾ അക്ഷര ബിമൽ എന്നിവരെ സാഷേ അണിയിച്ച് അംഗീകാരം നൽകി. ക്ലബ് ഹൗസ് ലീഡേഴ്സിനെയും സാഷേ, ബാഡ്ജ് എന്നിവ അണിയിച്ചു.
ചടങ്ങിന്റെ ഭാഗമായി ഹൗസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ മാർച്ച് പാസ്റ്റും നടന്നു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സഖറിയ പുത്തൻപുരക്കൽ, വൈസ് പ്രിൻസിപ്പൽ റീന ഡാനിയേൽ, അധ്യാപകരായ മനുപ്രിയ, രജനി മേരി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.