എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ
1224176
Saturday, September 24, 2022 11:02 PM IST
ആലപ്പുഴ: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ. ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര വാഗസ്ഥാനത്ത് ശ്രീമന്ദിരം അതുൽ ദേവ് (അമ്പാടി 24), കഞ്ഞിക്കുഴി പുത്തൻചിറ ആഷിക്ക് (ഉണ്ണി 28) എന്നിവരെയാണ് സൗത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. 140 ഗ്രാം എംഡിഎം എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഏഴു ലക്ഷം രൂപ വിലവരും.
അമ്പലപ്പുഴ: എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ. വണ്ടാനം കണ്ണങ്ങേഴം അസറുദീൻ (23), സെയ്ഫുദീൻ (24) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇരുചക്രവാഹനത്തിൽ വിൽപനക്കെത്തിച്ച രണ്ടര ഗ്രാം എംഡിഎംഎയാണു കണ്ടെടുത്തത്. നാർകോട്ടിക് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സതീഷും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.