അതിരൂപത വിശ്വാസപരിശീലന വാര്‍ഷികം
1424888
Sunday, May 26, 2024 2:22 AM IST
ചേര്‍പ്പുങ്കല്‍: കോട്ടയം അതിരൂപത വിശ്വാസ പരിശീലന വാര്‍ഷികവും പ്രഥമാധ്യാപക സെമിനാറും സംയുക്തമായി വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററില്‍ നടത്തപ്പെട്ടു.
കിടങ്ങൂര്‍ സെന്റ് മേരീസ് ഫോറോനാ വികാരി ഫാ. ജോസ് നെടുങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപത പാസ്റ്ററല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട് ഉദ്ഘാടനം ചെയ്തു. വിശ്വാസപരിശീലന കമ്മീഷനംഗം സിസ്റ്റര്‍ ബെറ്റ്സി എസ്വിഎം, കമ്മീഷന് ചെയര്മാന് ഫാ. ജിബിന്‍ മണലോടിയില്‍, ജോണി ടി. കെ തെരുവത്ത് എന്നിവര്‍ പ്രസംഗിച്ചു.
10,12 ക്ലാസുകളില്‍ വാര്ഷികപരീക്ഷയില് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും നാല്, ഏഴ് ക്ലാസുകളിലെ സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും വിശ്വാസ പരിശീലന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെയും അതിരൂപതാതലത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയ സണ്‍ഡേസ്കൂളുകളെയും ആദരിച്ചു. വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പ്രഥമാധ്യാപക സെമിനാറിന് ബിഷപ് വയലില്‍ മെമ്മോറിയല്‍ ഹോളി ക്രോസ് കോളജ് അധ്യാപകന് ബ്രിസ്റ്റോ മാത്യു നേതൃത്വം നല്കി.