എലിക്കുളം: ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പ് റഫറിയായി എലിക്കുളം സ്വദേശി ജസ്റ്റിൻ മണ്ഡപത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഭൂട്ടാനിൽ നടന്ന സൗത്ത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നടന്ന പരീക്ഷ വിജയിച്ചതിനെത്തുടർന്നാണ് ഈ സ്ഥാനത്തേക്ക് എത്തുന്നത്.
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ കാപ്പുകയം പാടശേഖരത്തിന്റെ സെക്രട്ടറിയാണ്. സ്കൂളുകളിലും സ്വന്തമായും കരാട്ടെ ക്ലാസുകൾ നടത്തുന്നുണ്ട്. എലിക്കുളം മണ്ഡപത്തിൽ എം.എം. ജോർജിന്റെയും റോസമ്മ ജോർജിന്റെയും മകനാണ്. സിജി ജോസഫാണ് ഭാര്യ. ലാറിസ ജസ്റ്റിൻ, ഇസബെല്ല ജസ്റ്റിൻ എന്നിവർ മക്കളാണ്.