കോട്ടയം: വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി റബര്‍ബോര്‍ഡിലെ ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി. ജീവനക്കാരുടെ വിഹിതമായി 14.93 ലക്ഷം രൂപയുടെ ചെക്ക് റബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.