എ​​രു​​മേ​​ലി-​​ശ​​ബ​​രി പാ​​ത​​യ്ക്ക് സാ​​ധ്യ​​ത മ​​ങ്ങി; ചെ​​ങ്ങ​​ന്നൂ​​ർ-പ​​മ്പ​​ ട്രെ​​യി​​നെ​​ത്തും
Tuesday, September 17, 2024 12:08 AM IST
കോ​​ട്ട​​യം: ചെ​​ങ്ങ​​ന്നൂ​​ര്‍-​​പ​​മ്പ റെ​​യി​​ല്‍​പാ​​ത​​യ്ക്ക് അ​​നു​​മ​​തി ന​​ല്‍​കു​​ന്ന​​തി​​നൊ​​പ്പം കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ എ​​രു​​മേ​​ലി ശ​​ബ​​രിപാ​​ത പ​​ദ്ധ​​തി ഉ​​പേ​​ക്ഷി​​ക്കാ​​നും സാ​​ധ്യ​​ത. ഇ​​തോ​​ടെ ഇ​​ടു​​ക്കി ജി​​ല്ല റെ​​യി​​ല്‍​വേ ഭൂ​​പ​​ട​​ത്തി​​ല്‍ ഇ​​ടം​​പി​​ടി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് ഇ​​ല്ലാ​​താ​​കു​​ന്ന​​ത്. അ​​ങ്ക​​മാ​​ലി​​യി​​ല്‍​നി​​ന്നു തൊ​​ടു​​പു​​ഴ വ​​ഴി എ​​രു​​മേ​​ലി​​യി​​ലേ​​ക്ക് 1998ല്‍ ​​വി​​ഭാ​​വ​​നം ചെ​​യ്ത പ​​ദ്ധ​​തി അ​​ലൈ​​ന്‍​മെ​​ന്‍റ്, സ്ഥ​​ല​​മെ​​ടു​​പ്പ് തു​​ട​​ങ്ങി​​യ​​വ​​യി​​ലു​​ണ്ടാ​​യ ത​​ട​​സ​​ങ്ങ​​ള്‍ കാ​​ര​​ണം ഇ​​ഴ​​യു​​ക​​യാ​​ണ്. 25 വ​​ര്‍​ഷ​​മാ​​യി ബ​​ജ​​റ്റി​​ല്‍ തു​​ക വ​​ക​​യി​​രു​​ത്തു​​ന്ന പ​​ദ്ധ​​തി​​യു​​ടെ ചെ​​ല​​വു​​വ​​ര്‍​ധ​​ന​​യും ശ​​ബ​​രി​​പാ​​ത ഒ​​ഴി​​വാ​​ക്കാ​​ന്‍ മ​​റ്റൊ​​രു കാ​​ര​​ണ​​മാ​​ണ്.

അ​​ങ്ക​​മാ​​ലി​​യി​​ല്‍നി​​ന്ന് ര​​ണ്ടു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ല്‍ 14 സ്റ്റേ​​ഷ​​നു​​ക​​ള്‍ പി​​ന്നി​​ട്ട് എ​​രു​​മേ​​ലി​​യി​​ലെ​​ത്തു​​ന്ന പാ​​ത കോ​​ട്ട​​യം ജി​​ല്ല​​യ്ക്കും എ​​രു​​മേ​​ലി തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കും കൊ​​ച്ചി എ​​യ​​ര്‍​പോ​​ര്‍​ട്ടി​​ലേ​​ക്കു​​ള്ള യാ​​ത്ര​​ക്കാ​​ര്‍​ക്കും ഏ​​റെ നേ​​ട്ട​​മാ​​യി​​രു​​ന്നു.


മ​​ണി​​ക്കൂ​​റി​​ല്‍ 200 കി.​​മീ. വ​​രെ വേ​​ഗ​​മെ​​ടു​​ക്കാ​​വു​​ന്ന ചെ​​ങ്ങ​​ന്നൂ​​ര്‍-​​പ​​മ്പ അ​​തി​​വേ​​ഗ റെ​​യി​​ല്‍ ട്രാ​​ന്‍​സി​​റ്റ് പ​​ദ്ധ​​തി​​ക്കു​​ള്ള അ​​ലൈ​​ന്‍​മെ​​ന്‍റും എ​​സ്റ്റി​​മേ​​റ്റും ദ​​ക്ഷി​​ണ റെ​​യി​​ല്‍​വേ ക​​ഴി​​ഞ്ഞ ദി​​വ​​സം റെ​​യി​​ല്‍​വേ ബോ​​ര്‍​ഡി​​ന് സ​​മ​​ര്‍​പ്പി​​ച്ചു. അ​​ഞ്ചു വ​​ര്‍​ഷം​​കൊ​​ണ്ടു പൂ​​ര്‍​ത്തി​​യാ​​കു​​ന്ന പ​​ദ്ധ​​തി​​യു​​ടെ എ​​സ്റ്റി​​മേ​​റ്റ് 6,480 കോ​​ടി രൂ​​പ​​യാ​​ണ്. ഇ​​ര​​ട്ട​​പ്പാ​​ത പൂ​​ര്‍​ത്തി​​യാ​​കു​​മ്പോ​​ള്‍ ചെ​​ല​​വ് 7208.24 കോ​​ടി​​യാ​​കും.

പ​​ര​​മാ​​വ​​ധി വേ​​ഗം 200 കി​​ലോ​​മീ​​റ്റ​​റാ​​കും. പ​​ദ്ധ​​തി​​ക്കാ​​യി 213.687 ഹെ​​ക്ട​​ര്‍ ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ണം. 14.34 കി.​​മീ. നീ​​ള​​മു​​ള്ള 20 തു​​ര​​ങ്ക​​ങ്ങ​​ളും 14.523 കി.​​മീ. നീ​​ള​​മു​​ള്ള 22 പാ​​ല​​ങ്ങ​​ളും ഉ​​ള്‍​പ്പെ​​ടും. 81.367 ഹെ​​ക്ട​​ര്‍ പ​​മ്പ വ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് ക​​ട​​ന്നു​​പോ​​കു​​ക. 59.23 കി​​ലോ​​മീ​​റ്റ​​റാ​​ണ് നീ​​ളം. ചെ​​ങ്ങ​​ന്നൂ​​ര്‍, ആ​​റ​​ന്മു​​ള, വ​​ട​​ശേ​​രി​​ക്ക​​ര, സീ​​ത​​ത്തോ​​ട്, പ​​മ്പ എ​​ന്നി​​വ​​യാ​​ണ് സ്റ്റേ​​ഷ​​നു​​ക​​ള്‍.