പാ​ലാ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ അ​തി​ജീ​വി​ക്കു​ന്ന നൂ​ത​ന കൃ​ഷി​രീ​തി​ക​ളും മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും അ​വ​യു​ടെ വി​പ​ണ​ന​വും പ്രോ​ത്സാ​ഹി​പ്പി​ച്ചു മാ​ത്ര​മേ കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ. കേ​ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ലാ സ​ണ്‍​സ്റ്റാ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ദ്വി​ദി​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ജി ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര റീ​ജ​ണ​ല്‍ പ്രോ​ജ​ക്‌​ട് ഡ​യ​റ​ക്ട​ര്‍ സാ​ഹി​ല്‍ മു​ഹ​മ്മ​ദ്, അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍ എ​സ്. ദേ​വി​ക, വ്യ​വ​സാ​യ-​വാ​ണി​ജ്യ വകു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ വി.​ആ​ര്‍. രാ​കേ​ഷ്, ജോ ​ജോ​സ്, സൂ​ര്യ എ​സ്. ഗോ​പി​നാ​ഥ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.