പ്രതിഭകളെ ആദരിക്കൽ
1570814
Friday, June 27, 2025 11:04 PM IST
കടപ്ലാമറ്റം: കടപ്ലാമറ്റം അസോസിയേഷന് കുവൈറ്റ് സംഘടിപ്പിക്കുന്ന പ്രതിഭകളെ ആദരിക്കലും കാഷ് അവാര്‍ഡ് വിതരണവും 30നു രാവിലെ 10.30ന് കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജോസ് കെ. മാണി എംപി ഉദ്ഘാടനം നിര്‍വഹിച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. കടപ്ലാമറ്റം പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍നിന്ന് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും കാഷ് അവാര്‍ഡും മെമന്റോയും നല്‍കും.
അസോസിയേഷന് പ്രസിഡന്റ് സുനീഷ് മാനാമ്പുറം അധ്യക്ഷത വഹിക്കും. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് മുളഞ്ഞനാല്, പഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു, ജില്ലാ പഞ്ചായത്ത് മെംബര്‍ നിര്‍മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജീനാ സിറിയക്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്മോള്‍ റോബര്‍ട്ട്, അസി. മാനേജര്‍ ഫാ. ജോസഫ് തേവര്‍പറമ്പില്‍, അസോസിയേഷന് സെക്രട്ടറി ജിയോമോന് കൈപ്പള്ളിയേല്, ട്രഷറര്‍ ജോസഫ് പടിയറ, വനിതാ പ്രതിനിധി സോനാ ജോസഫ്, സെന്റ് ആന്റണീസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് സോജന് ജേക്കബ്, പിടിഎ പ്രസിഡന്റ് ജ്യോതിഷ് കോക്കപ്പുറം തുടങ്ങിയവര്‍ പ്രസംഗിക്കും.