വന്യജീവി വാരാഘോഷം: വിദ്യാർഥികൾക്ക് മൽസരങ്ങൾ
1223601
Thursday, September 22, 2022 10:13 PM IST
തൊടുപുഴ: ഒക്ടോബർ രണ്ടു മുതൽ എട്ടു വരെ ആചരിക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ, കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് വിവിധ മൽസരങ്ങൾ സംഘടിപ്പിക്കും. കട്ടപ്പന ഗവ.ട്രൈബൽ ഹൈസ്കൂളിൽ രണ്ട്, മൂന്ന് തിയതികളിലായി ജില്ലാതല മൽസരങ്ങളും എട്ടിന് സംസ്ഥാനതല മൽസരങ്ങളും നടത്തും. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.
വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും അധികാരികളുടെ സാക്ഷ്യ പത്രത്തോടെ എത്തുന്ന രണ്ടുപേർക്ക് വീതം ഓരോ വിഭാഗത്തിലും പങ്കെടുക്കാം. ക്വിസ് മൽസരത്തിൽ രണ്ടു പേർ ഉൾപ്പെടുന്ന ഒരു ടീമിന് ഒരു സ്ഥാപനത്തിൽ നിന്നും പങ്കെടുക്കാം. ഹയർസെക്കൻഡറി തല മത്സരാർഥികളെ കോളജ് വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ഫോണ്.04862 232505, 9946413435.