എകെപിഎ ഇടുക്കി മേഖലാ സമ്മേളനം
1602013
Wednesday, October 22, 2025 11:40 PM IST
ചെറുതോണി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇടുക്കി മേഖലാ സമ്മേളനം ചെറുതോണി വ്യാപാര ഭവൻ ഹാളിൽ നടന്നു. സമ്മേളനം ജില്ലാ പ്രസിഡന്റ് ആതിര ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡനന്റ് എൻ.ജെ. വർഗീസ് അധ്യക്ഷത വഹിച്ചു. ഫോട്ടോഗ്രഫി മേഖല നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്തു.
സംസ്ഥാന സെക്രട്ടറി കെ.എം. മാണി, സംസ്ഥാന കമ്മിറ്റി അംഗം റോബിൻ ജോസഫ്, ജില്ലാ സെക്രട്ടറി സുനിൽ കളർഗേറ്റ്, ജില്ലാ ട്രഷറർ ബിജോ മങ്ങാട്ട്, മേഖല നിരീക്ഷകൻ കമൽ സന്തോഷ് എന്നിവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി ബിനോജ് വി. രാജ് വാർഷിക റിപ്പോർട്ടും മേഖലാ ട്രഷറർ റോയി റോയ്സ് വാർഷിക കണക്കും അവതരിപ്പിച്ചു.
സമ്മേളനത്തിൽ അടുത്ത വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. എൻ.ജെ. വർഗീസ് - പ്രസിഡന്റായും ബിനോജ് വി. രാജ് സെക്രട്ടറിയായും ബിബിൻ സെബാസ്റ്റ്യൻ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.