പെരുമാംകണ്ടം സെന്റ് ജൂഡ് നഗറിൽ തിരുനാൾ
1602016
Wednesday, October 22, 2025 11:40 PM IST
തഴുവംകുന്ന്: പെരുമാംകണ്ടം സെന്റ് ജൂഡ് നഗറിൽ വിശുദ്ധ യൂദാശ്ലീഹയുടെ തിരുനാൾ നാളെ മുതൽ 26 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസ് കിഴക്കേയിൽ അറിയിച്ചു. തിരുനാളിനൊരുക്കമായുള്ള ബൈബിൾ കണ്വൻഷൻ ഇന്നു സമാപിക്കും.
ഇന്നു രാവിലെ 5.30ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം നാലിന് ജപമാല സമർപ്പണം, 4.30ന് വിശുദ്ധ കുർബാന, നൊവേന -റവ.ഡോ. സ്റ്റാൻലി കുന്നേൽ, ബൈബിൾ കണ്വൻഷൻ - ഫാ. ജയിംസ് കക്കുഴി. നാളെ രാവിലെ 5.30ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 4.30ന് ജപമാല സമർപ്പണം, കൊടിയേറ്റ്, തിരുനാൾ കുർബാന, നൊവേന, സന്ദേശം - മാർ ജോർജ് പുന്നക്കോട്ടിൽ.
25ന് രാവിലെ 5.30നും 10നും വിശുദ്ധ കുർബാന, നൊവേന, 11 മുതൽ 12.30 വരെ ദിവ്യകാരുണ്യ സന്നിധിയിൽ ജപമാല രഹസ്യങ്ങളുടെ ധ്യാനവും ആരാധനയും -തഴുവംകുന്ന് എസ്എച്ച് സിസ്റ്റേഴ്സ്, 12.30ന് പാൽക്കഞ്ഞി നേർച്ച, വൈകുന്നേരം 4.30ന് വാഹന വെഞ്ചരിപ്പ്, അഞ്ചിന് തിരുനാൾ കുർബാന, സന്ദേശം -ഫാ. റോയി കണ്ണഞ്ചിറ, ഏഴിന് ജപമാല, തിരിപ്രദക്ഷിണം.
26ന് രാവിലെ 5.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന, രശ്മിക്കിരീടം എഴുന്നള്ളിക്കൽ, ഏഴിന് വിശുദ്ധ കുർബാന, 10.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന, 11.30നും വൈകുന്നേരം നാലിനും രശ്മിക്കിരീടം എഴുന്നള്ളിക്കൽ, അഞ്ചിന് തിരുനാൾ കുർബാന - ഫാ. മാത്യു ചെറുപറന്പിൽ, സന്ദേശം - റവ. ഡോ. ബെന്നോ പുതിയാപറന്പിൽ, പ്രദക്ഷിണം, സമാപന ആശീർവാദം, തിരുശേഷിപ്പ് വണക്കം.