റോഡിന്റെ കരാറായി: നിർമാണം ഉടനെന്ന് സിപിഎം
1602014
Wednesday, October 22, 2025 11:40 PM IST
മുട്ടം: കോടതി റോഡ് ടാറിംഗുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പ്രവർത്തകർ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സിപിഎം മുട്ടം വെസ്റ്റ് ലോക്കൽ കമ്മിറ്റി ആരോപിച്ചു.
കോടതി ജീവനക്കാരും വിദ്യാർഥികളുമടക്കം നിരവധിപേർ ദിവസേന യാത്ര ചെയ്യുന്ന റോഡ് ദീർഘകാലമായി അറ്റകുറ്റപ്പണികൾ നടത്താതെ തകർന്ന അവസ്ഥയിലായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് ജനുവരിയിൽ നിവേദനം നൽകിയതിനെ ലോക്കൽ റോഡ് ആന്‍ഡ് റീബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി റീ ടാറിംഗിന് 25 ലക്ഷം രൂപ അനുവദിച്ചു.
ടെൻഡർ പൂർത്തിയാക്കി കരാറുകാരൻ ജോലി ഏറ്റെടുക്കുകയും ചെയ്തു. മഴ കാരണമാണ് പ്രവൃത്തികൾ തുടങ്ങാൻ വൈകുന്നത്. വസ്തുത ഇതായിരിക്കെയാണ് ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ലോക്കൽ സെക്രട്ടറി ആൽബിൻ വടശേരി പറഞ്ഞു.