കട്ടപ്പന നഗരസഭയുടെ നവീകരിച്ച ടൗണ്‍ഹാൾ നാളെ തുറക്കും
1602007
Wednesday, October 22, 2025 11:40 PM IST
കട്ടപ്പന: കട്ടപ്പന നഗരസഭ 2025 - 26 വാർഷികപദ്ധതിയിൽപ്പെടുത്തി നവീകരിച്ച നഗരസഭ ടൗണ്‍ഹാൾ ഉദ്ഘാടനം നാളെ രാവിലെ 10ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും. നഗരസഭാ അധ്യക്ഷ ബീന ടോമി അധ്യക്ഷത വഹിക്കും.
പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായിൽ, അഡ്വ. കെ.ജെ. ബെന്നി, ജാൻസി ബേബി, മനോജ് മുരളി, ലീലാമ്മ ബേബി, ഐബിമോൾ രാജൻ, സോണിയ ജെയ്ബി തുടങ്ങിയവർ പ്രസംഗിക്കും.