മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് കുടിവെള്ളം നിഷേധിക്കുന്നതായി ആരോപണം
1602011
Wednesday, October 22, 2025 11:40 PM IST
നെടുങ്കണ്ടം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പഞ്ചായത്ത് മുന്‍ പ്രസിഡന്റ്് ഉള്‍പ്പെടെയുള്ളവര്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നതായി ആക്ഷേപം. പട്ടികജാതി വിഭാഗക്കാര്‍ക്കായി ആരംഭിച്ച നെടുങ്കണ്ടം പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കല്ലാര്പാറയില് പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ നടത്തിപ്പില്‍ അഴിമതി നടന്നതായും പദ്ധതിയുടെ സെക്രട്ടറി പി.ഡി. സജീവ് ആരോപിച്ചു.
മുന്‍ പഞ്ചായത്ത് പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ വ്യക്തിക്ക് പദ്ധതിയില്‍ നിന്നും കുടിവെള്ളം നല്‍കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും കണക്ഷന് നല്കാന് തയാറാകുന്നില്ല. വാര്‍ഡ് മെംബറുടെയും സിപിഎമ്മിലെ ചിലരുടെയും സ്ഥാപിത താത്പര്യങ്ങള്‍ക്കുവേണ്ടി പദ്ധതി ദുരുപയോഗം ചെയ്യുകയാണെന്നാണ് ആരോപണം. അര്‍ഹതപ്പെട്ടവര്‍ക്ക് കുടിവെള്ളം ലഭിക്കാനും നിയമാനുസൃതമല്ലാതെ നടത്തിയ പൊതുയോഗത്തിനെതിരേയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സജീവ് ആവശ്യപ്പെട്ടു.