ദേ​ശീ​യ ശി​ല്പ​ശാ​ല​യി​ൽ കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തും
Saturday, September 24, 2022 11:19 PM IST
അ​ടി​മാ​ലി: അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ലും യൂ​സ​ർ ഫീ ​ക​ള​ക്ഷ​നി​ലും നൂ​റ് ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ച്ച​തു​വ​ഴി ശ്ര​ദ്ധേ​യ​മാ​യ കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ന് കേ​ന്ദ്ര ജ​ല​ശ​ക്തി മ​ന്ത്രാ​ല​യം മ​ഹാ​രാ​ഷ്‌ട്രയി​ലെ പൂന​യി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. കേ​ര​ള​ത്തി​ൽ​നി​ന്ന് 10 പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ണ് ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​തി​ൽ ഇ​ടു​ക്കി​യി​ൽ​നി​ന്നു​ള്ള ഏ​ക പ​ഞ്ചാ​യ​ത്ത് കൊ​ന്ന​ത്ത​ടി​യാ​ണ്.

പ​ഞ്ചാ​യ​ത്തി​ലെ 6344 വീ​ടു​ക​ളി​ൽ​നി​ന്നും 422 ക​ട​ക​ളി​ൽനി​ന്നു​മാ​യി 3,23,600 രൂ​പ ജൂ​ലൈ​യി​ൽ യൂ​സ​ർ ഫീ ​സ​മാ​ഹ​രി​ച്ചാ​ണ് നേ​ട്ട​ത്തി​ലേ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ത്തി​യ​ത്. അ​തു​ല്യ​നേ​ട്ടം കൈ​വ​രി​ച്ച പ​ഞ്ചാ​യ​ത്തി​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ പ്രോ​ജ​ക്ട് അ​ഞ്ച് മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് ശി​ല്പ​ശാ​ല​യി​ൽ അ​വ​സ​രം ല​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​വ​ത​രി​പ്പി​ച്ച പ്രോ​ജ​ക്ടി​ന്‍റെ കാ​ലി​ക പ്ര​സ​ക്തി ക​ണ്ട​റി​ഞ്ഞ് ജ​ല​ശ​ക്തി മ​ന്ത്രാ​ല​യം പ​ഞ്ചാ​യ​ത്തി​ന് പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ബി​നി മ​ഹാ​ജ​നി​ൽ​നി​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ്യ റ​നീ​ഷ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. മ​ൽ​ക്ക, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സു​മം​ഗ​ല വി​ജ​യ​ൻ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അ​ച്ചാ​മ്മ ജോ​സ്, എ​സ്. ശ്യാം ​എ​ന്നി​വ​ർ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ന്ന് സ​മാ​പി​ക്കും.