ലഹരിമുക്ത കേരളം: ജില്ലാതല സമിതി രൂപീകരിച്ചു
1225563
Wednesday, September 28, 2022 10:41 PM IST
ഇടുക്കി: ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാതല സമിതി രൂപീകരിച്ചു. ഇതിനു പുറമെ പഞ്ചായത്ത്, നഗരസഭാ, വാർഡ്തല സമിതികളും രൂപീകരിക്കും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും ജില്ലാ കളക്ടർ കോ-ഓർഡിനേറ്ററായുമുള്ള കമ്മിറ്റിയിൽ എംപി, എംഎൽഎമാർ, ജില്ലാ പോലീസ് മേധാവി, എഡിഎം, ഡെപ്യൂട്ടി കമ്മീഷണർ, എക്സൈസ്, ജോയിന്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ, ഡിഎംഒ, നഗരസഭാ ചെയർമാ·ാരുടെ പ്രതിനിധി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രതിനിധികൾ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി, ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി, ജില്ലാ കോ - ഓർഡിനേറ്റർ, നെഹ്രു യുവക് കേന്ദ്ര, യൂത്ത് പ്രോഗ്രാം ഓഫീസർ, യൂത്ത് വെൽഫെയർ ബോർഡ്, നാഷണൽ സർവീസ് സ്കീം ജില്ലാ പ്രതിനിധി, ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ, കുടുംബശ്രീ, ഗ്രന്ഥശാലാ സംഘം ജില്ലാ സെക്രട്ടറി തുടങ്ങിയവർ അംഗങ്ങളായിരിക്കും.
പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസുകൾ, സംവാദങ്ങൾ, ലഹരിവിരുദ്ധ പ്രതിജ്ഞ, സൈക്കിൾ റാലി, കൂട്ടയോട്ടം, മനുഷ്യച്ചങ്ങല, കൗണ്‍സിലിംഗ്, ലഹരിവിമുക്തരുടെ സംഗമം എന്നിവ സംഘടിപ്പിക്കും. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. സലിം, നാർകോട്ടിക് ഡിവൈഎസ്പി മാത്യു ജോർജ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. ബിന്ദു എന്നിവർ പ്രസംഗിച്ചു.