മൂലമറ്റം-പതിപ്പള്ളി-ഉളുപ്പുണി റോഡ് നിർമാണം ഉടൻ: മന്ത്രി റോഷി
1226290
Friday, September 30, 2022 10:40 PM IST
ചെറുതോണി: മൂലമറ്റം-പതിപ്പള്ളി-ഉളുപ്പുണി റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഏറെക്കാലമായി വനംവകുപ്പുമായി തർക്കത്തിലിരുന്ന ഈ റോഡിന് വനംവകുപ്പിന്റെ അനുമതി ലഭ്യമായതായും മന്ത്രി അറിയിച്ചു.
ശക്തമായ മഴയിലും പ്രകൃതിക്ഷോഭത്തിലും ഗതാഗതയോഗ്യമല്ലാതായ ഈ റോഡിന് സംരക്ഷണഭിത്തി നിർമാണത്തിനും മണ്‍തിട്ട മാറ്റുന്നതിനും മന്ത്രി വകുപ്പ് മുഖേന കത്ത് നൽകിയിരുന്നു.
പതിപ്പള്ളി, മേമുട്ടം ട്രൈബൽ സെറ്റിൽമെന്റ് നിവാസികളുടെ യാത്രാസൗകര്യത്തിനുള്ള ഏക റോഡാണിത്.
6.96 കോടി രൂപയാണ് റോഡിന്റെ നിർമാണത്തിനായി പൊതുമരാമത്ത് മുഖേന അനുവദിച്ചിട്ടുള്ളത്.
സാങ്കേതിക തടസം മാറിയതോടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.