പ്രതിഷേധത്തില്‍ വലഞ്ഞ് സഞ്ചാരികള്‍
1226962
Sunday, October 2, 2022 10:52 PM IST
മൂന്നാര്‍: വന്യജീവി ആക്രമണത്തില്‍ പശുക്കള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ രാജമലയില്‍ വനംവകുപ്പ് ഓഫീസ് ഉപരോധിച്ചതോടെ സഞ്ചാരികള്‍ വലഞ്ഞു. പൂജാ അവധിയുമായി ബന്ധപ്പെട്ട് മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളാണ് വലഞ്ഞത്.
രാവിലെ എട്ടോടെ പാര്‍ക്കില്‍ വന്നവര്‍ പലരും സമരക്കാരുടെ റോഡ് ഉപരോധത്തില്‍ കുടുങ്ങി. ഇതോടെ വനപാലകര്‍ പാര്‍ക്ക് താല്കാലികമായി പൂട്ടി. വാഹനങ്ങളുടെ നിര നീണ്ടതോടെ മേഖലയില്‍ ട്രാഫിക് കുരുക്കും ആരംഭിച്ചു.
ദേവികുളം സബ് കളക്ടറെത്തി അനുരഞ്ജന ചര്‍ച്ച നടത്തി സമരക്കാർ പിരിഞ്ഞുപോയശേഷം പാര്‍ക്ക് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സന്ദര്‍ശകര്‍ക്ക് കയറിപ്പറ്റാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു. ഇതിനിടെ സന്ദര്‍ശനം മതിയാക്കി പലരും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.