കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്
1228307
Friday, October 7, 2022 10:46 PM IST
അടിമാലി : കാട്ടു പോത്തിന്റെ ആക്രമണത്തിൽ 3 പേർക്ക് പരുക്ക്. അടിമാലി നെല്ലിപ്പാറ ആദിവാസി കുടിയിൽ നിന്നുള്ള തട്ടേക്കാട്ടുകുടി മോഹനൻ (46), പളനി സ്വാമി (40), രാജൻ (35) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ്് സംഭവം. നെല്ലിപ്പാറയ്ക്ക് സമീപം തെള്ളി വെട്ടാൻ കാട്ടിലേക്ക് പോയവരെയാണ്് കാട്ടുപോത്ത് ആക്രമിച്ചത് . തെള്ളി വെട്ടിയതിനു ശേഷം തിരികെ വരും വഴിയാണ് ആക്രമണം. സാരമായി പരുക്കേറ്റ രാജൻ, മോഹൻ എന്നിവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.