റവന്യൂ ജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
1243159
Friday, November 25, 2022 10:11 PM IST
തൊടുപുഴ: 30 മുതൽ ഡിസംബർ മൂന്നുവരെ മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്‍ ജെസി ജോണി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ബിന്ദുവിന് നൽകി പ്രകാശനം നിർവഹിച്ചു.
സെന്റ് ജോർജ് എച്ച്എസ്എസ് പ്രിൻസിപ്പൽ ജിജി ജോർജ്, വിദ്യാകിരണ്‍ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എ. ബിനുമോൻ, പബ്ലിസിറ്റി കണ്‍വീനർ സണ്ണി കൂട്ടുങ്കൽ, പ്രോഗ്രാം കണ്‍വീനർ എം.ആർ. അനിൽകുമാർ, സ്വീകരണ കമ്മിറ്റി കണ്‍വീനർ ബിനോയ് ആന്റണി, എസ്എച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ പി.ജെ. ഡാന്റി എസ്എച്ച് തുടങ്ങിയവർ പ്രസംഗിച്ചു.
നെയ്യശേരി എസ്എൻസിഎം എൽപി സ്കൂൾ അധ്യാപകൻ സി.എം. സുബൈർ ആണ് ലോഗോ രൂപകല്പന ചെയ്തത്.