ഇൻസ്റ്റഗ്രാം പരിചയം: പെണ്‍കുട്ടിയെ ചൂഷണംചെയ്ത പ്രതി അറസ്റ്റിൽ
1243435
Sunday, November 27, 2022 2:34 AM IST
തൊടുപുഴ: പ്രണയംനടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ കൈക്കലാക്കിയ പ്രതിയെ തൊടുപുഴ സിഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കൊല്ലം അലയമണ്‍ കരിക്കോണ് പുത്തൻവിള വീട്ടിൽ എൽ.എസ്. ശ്രീലാലിനെ (23) യാണ് പോക്സോ നിയമം പ്രകാരം അറസ്റ്റു ചെയ്തത്.
ഇൻസ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ടാണ് പ്രതി നഗ്നഫോട്ടോകൾ കൈക്കലാക്കിയത്. പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.