രക്തസാക്ഷി അനുസ്മരണം
1243444
Sunday, November 27, 2022 2:34 AM IST
കട്ടപ്പന: കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ റാലിയും യോഗവും നടത്തി. മിനി സ്റ്റേഡിയത്തില്‍ നടന്ന ദിനാചരണം കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ശ്രീജിത്ത് രാജേന്ദ്രന്, ഫൈസല്‍ ജാഫര്‍, ജോ. സെക്രട്ടറി ജനീഷ രാജന്, നിയാസ് അബു, ജോബി ഏബ്രഹാം, ലിജോ ജോസ്, ഷിനു ജോണ്സണ്, ദിവ്യേഷ് രാജന് എന്നിവര്‍ പ്രസംഗിച്ചു.