രോഗസ്ഥിരീകരണം വൈകുന്നത് കർഷകർക്കു തിരിച്ചടി
1243449
Sunday, November 27, 2022 2:36 AM IST
വാത്തിക്കുടി, ഉപ്പുതറ പഞ്ചായത്തുകളിലും പന്നികളിൽനിന്നു സാന്പിൾ ശേഖരിച്ചു പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പന്നികൾ ചത്തതു റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സാന്പിളുകൾ പരിശോധനയ്ക്ക് എടുത്തത്. ഇതിനിടെ, സാന്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുള്ള കാലതാമസം കർഷകർക്കു കനത്ത നഷ്ടമാണ് വരുത്തിവയ്ക്കുന്നത്. പരിശോധനാ ഫലം ലഭിക്കാൻ ദിവസങ്ങൾ പിന്നിടുന്നതോടെ ഒട്ടേറെ പന്നികൾ രോഗം ബാധിച്ചു ചത്തിരിക്കും. എന്നാൽ, രോഗം സ്ഥിരീകരിച്ചതിനു ശേഷം മൃഗസംരക്ഷണ വകുപ്പ് അധികൃതർ ദയാവധം നടത്തുന്ന പന്നികൾക്കു മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. ഇതു കർഷകർക്കു കനത്ത സാന്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്.