ആറിടങ്ങൾ പ്രഭവകേന്ദ്രങ്ങൾ
Sunday, November 27, 2022 2:36 AM IST
പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ൽ നൂ​റോ​ളം പ​ന്നി​ക​ളു​ള്ള ഫാ​മി​ലെ ഇ​രു​പ​തെ​ണ്ണ​മാ​ണ് ആ​ദ്യ​ ഘ​ട്ട​ത്തി​ൽ ച​ത്ത​ത്. വ​ണ്ടേന്മേട് പ​ഞ്ചാ​യ​ത്തി​ൽ ഇ​രു​നൂ​റി​ന​ടു​ത്തു പ​ന്നി​ക​ളു​ള്ള ഫാ​മി​ലെ അ​ന്പ​തോ​ളം എ​ണ്ണ​വും ച​ത്തു. കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ എ​ഴ് പ​ന്നി​ക​ളു​ള്ള ഫാ​മി​ലെ ഏ​ഴെ​ണ്ണ​വും ച​ത്തു.
ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട് ഫാ​മു​ക​ളി​ലാ​യി ര​ണ്ടു വീ​തം നാ​ലു പ​ന്നി​ക​ളാ​ണ് ച​ത്ത​ത്. പ്ര​ഭ​വ കേ​ന്ദ്ര​ങ്ങ​ളു​ടെ ഒ​രു കി​ലോമീ​റ്റ​ർ ചു​റ്റ​ള​വി​ലെ പ​ന്നി​ക​ളെ​യാ​ണ് കൂ​ട്ട​ത്തോ​ടെ ദ​യാ​വ​ധ​ത്തി​നു വി​ധേ​യ​മാ​ക്കു​ന്ന​ത്. അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​റി​ട​ങ്ങ​ളാ​ണ് പ്ര​ഭ​വ കേ​ന്ദ്ര​ങ്ങ​ളാ​യി ക​ണ്ടെ​ത്തി​യ​ത്.