റ​വ.​ഡോ.​തോ​മ​സ് പെ​രി​യ​പ്പു​റ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി 29ന്
Sunday, November 27, 2022 2:42 AM IST
തൊ​ടു​പു​ഴ: കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ ഇ​ഞ്ചൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​കാം​ഗ​മാ​യ റ​വ.​ഡോ.​തോ​മ​സ് പെ​രി​യ​പ്പു​റം പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ. 1972ൽ ​മാ​ർ മാ​ത്യു പോ​ത്ത​നാ​മു​ഴി​യി​ൽനി​ന്നു പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ അ​സി.​വി​കാ​രി​യാ​യി​ട്ടാ​യി​രു​ന്നു തുടക്കം. പി​ന്നീ​ട് ചെ​പ്പു​കു​ളം, അം​ബി​കാ​പു​രം, വ​ടാ​ട്ടു​പാ​റ, കോ​ല​ടി, നെ​ടി​യ​ശാ​ല, ക​രി​ന്പ​ൻ, കോ​ത​മം​ഗ​ലം ക​ത്തീ​ഡ്ര​ൽ, തൊ​ടു​പു​ഴ ഈ​സ്റ്റ് വി​ജ്ഞാ​ന​മാ​താ, മു​ത​ല​ക്കോ​ടം എ​ന്നീ പ​ള്ളി​ക​ളി​ൽ വി​കാ​രി​യാ​യി.

കോ​ത​മം​ഗ​ലം മൈ​ന​ർ സെ​മി​നാ​രി വൈ​സ് റെ​ക്ട​ർ, മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ലി​ന്‍റെ സെ​ക്ര​ട്ട​റി , മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല, മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ, ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ, മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി ആ​ത്മീ​യ പി​താ​വ് , മ​ല​യാ​ളം, ല​ത്തീ​ൻ അ​ധ്യാ​പ​ക​ൻ, എം​ജി യൂണി​വ​ഴ്സി​റ്റി ലാ​റ്റി​ൻ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് മെം​ബ​ർ എ​ന്നീ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

നി​ല​വി​ൽ മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ സ്പി​രി​ച്വ​ൽ കൗ​ണ്‍​സി​ല​റാ​ണ്. നാലു പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. 29ന് ​രാ​വി​ലെ 10ന് ​മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു കൃ​ത​ജ്ഞ​താ ബ​ലി ന​ട​ക്കും. ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ, മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ ജൂ​ബി​ലി സ​ന്ദേ​ശം ന​ൽ​കും.