ഭരണഘടനാ ദിനം ആചരിച്ചു
1243455
Sunday, November 27, 2022 2:42 AM IST
ഉപ്പുതറ: സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. യുവതലമുറയ്ക്ക് രാഷ്ട്രത്തോടും ഭരണഘടനയോടുമുള്ള ആഭിമുഖ്യം വർധിപ്പിക്കുക, ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക ബോധമുള്ള പൗരൻമാരായി വിദ്യാർഥികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി സെമിനാറും ഉപന്യാസ മത്സരവും ക്വിസ് മത്സരവും നടത്തി . ക്വിസ് മത്സരത്തിൽ അനുലക്ഷ്മി പി. പ്രസന്നൻ, ആഞ്ചൽ ബിനീഷ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രിൻസിപ്പൽ ജോസ് സെബാസ്റ്റ്യൻ, പ്രോഗ്രാം ഓഫീസർ ലാലി സെബാസ്റ്റ്യൻ, സജിൻ സ്കറിയ, വോളണ്ടിയർമാരായ ഷോൺ ജോ. റെജി, ദേവി ഷാജി എന്നിവർ നേതൃത്വം നൽകി.