നിർമാണ നിരോധനം പിൻവലിക്കണം: സി.പി. മാത്യു
1244814
Thursday, December 1, 2022 10:31 PM IST
കട്ടപ്പന: ഹൈറേഞ്ചിലെ ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ആവശ്യപ്പെട്ടു. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കട്ടപ്പനയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ചിന്റെ സമാപനസമ്മേളനം ഗാന്ധി സ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിസിസി സെക്രട്ടറി എം.എൻ. ഗോപി മുഖ്യപ്രഭാഷണം നടത്തി.
നൂറുകണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തീപ്പന്തവുമായി അണിനിരന്ന മാർച്ച് അമർജവാൻ യുദ്ധ സ്മാരകത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. അരുണ്‍ അധ്യക്ഷത വഹിച്ചു. എ.പി. ഉസ്മാൻ, സേനാപതി വേണു, മോബിൻ മാത്യു, ജോബിൻ അയ്മനത്ത്, ഫ്രാൻസിസ് ദേവസ്യ എന്നിവർ പ്രസംഗിച്ചു.