"ഒരുമയോടെ ഒരു മനസായി' ഉപജില്ലാതല ഉദ്ഘാടനം
1244816
Thursday, December 1, 2022 10:31 PM IST
ചെറുതോണി: കുട്ടികൾക്കുള്ള സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാമ്പയിന്റെ ഭാഗമായ ഒരുമയോടെ ഒരു മനസായി പദ്ധതിയുടെ കട്ടപ്പന ഉപജില്ലാതല ഉദ്ഘാടനം നാരകക്കാനത്ത് നടന്നു. സെന്റ് ജോസഫ് യുപി സ്കൂളിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിർവഹിച്ചു.
മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജു പോൾ, ഹെഡ് മാസ്റ്റർ ജോയിസ് എം. സെബാസ്റ്റാൻ, പിടിഎ പ്രസിഡന്റ് ടോമി വടയാട്ട്, വൈസ് പ്രസിഡന്റ് റെജി പൊരുന്നകോട്ട്, എംപിടിഎ പ്രസിഡന്റ് പ്രിൻസി പോൾസൺ തുട ങ്ങിയവർ പ്രസംഗിച്ചു.