തുടക്കത്തിൽ പറക്കൽ പരിശീലനം മാത്രം
1244826
Thursday, December 1, 2022 10:34 PM IST
വണ്ടിപ്പെരിയാർ: ഇന്നലെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയ സത്രം എയർ സ്ട്രിപ്പിൽ തുടക്കത്തിൽ എൻസിസി കേഡറ്റുകൾക്കുള്ള പറക്കൽ പരിശീലനം മാത്രം. 650 മീറ്റർ മാത്രം റണ്‍വേയുള്ള എയർ സ്ട്രിപ്പിൽ രണ്ടു പേരുമായുള്ള വിമാനങ്ങൾ ഇറങ്ങാനുള്ള സൗകര്യമേ നിലവിലുള്ളൂ.
കഴിഞ്ഞ മഴക്കാലത്തു തകർന്ന എയർ സ്ട്രിപ്പിന്റെ ഭാഗം കല്ലുകെട്ടി പുനഃസ്ഥാപിക്കാനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ചെറു വിമാനങ്ങൾ ഇറങ്ങാൻ മണ്ണിടിച്ചിൽ തടസമല്ല.
റണ്‍വേയുടെ ദൂരം വർധിപ്പിച്ചു ഷെഡ്യൂൾ ചെയ്തുളള ചെറുവിമാനങ്ങൾ ഇറക്കാനുള്ള സൗകര്യമൊരുക്കാനാണ് പദ്ധതി. രണ്ടു ഹെലിപ്പാഡുകളും ഇതിനോടു ചേർന്നു നിർമിക്കും. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് എയർ സ്ട്രിപ്പ് പൂർത്തിയാക്കുന്നത്.