കാ​ര്‍ ഇ​ടി​ച്ച് സ്‌​കൂ​ളി​ന്‍റെ മ​തി​ല്‍ ത​ക​ര്‍​ന്നു
Wednesday, December 7, 2022 10:56 PM IST
നെടുങ്ക​ണ്ടം: കാ​ര്‍ ഇ​ടി​ച്ച് സ്‌​കൂ​ളി​ന്‍റെ മ​തി​ല്‍ ത​ക​ര്‍​ന്നു​വീ​ണു. ചൊ​വ്വാ​ഴ്ച രാ​ത്രി 11 ഒാ​ടെ നെ​ടു​ങ്ക​ണ്ടം എ​സ്ഡി​എ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ന്‍റെ മ​തി​ലി​ലേ​ക്കാ​ണ് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗ​വും സ്‌​കൂ​ളി​ന്‍റെ ബോ​ര്‍​ഡും ത​ക​ര്‍​ന്നു. മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്‌​കൂ​ള്‍ ബ​സി​നു കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.
അപകടത്തിൽ ആ​ര്‍​ക്കും പ​രി​ക്കില്ല്ല. അ​പ​ക​ടശേഷം കാ​ര്‍ നി​ര്‍​ത്താ​തെ പോ​യി. രാ​ത്രി​ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യി​യെങ്കി​ലും കാ​ര്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് താ​ഴെ വീ​ണ കാ​റി​ന്‍റെ ന​മ്പ​ര്‍ പ്ലേ​റ്റ് പോ​ലീ​സി​ന് ല​ഭി​ച്ചു. ‌
50,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.