ആഡംബര കപ്പൽ യാത്രയ്ക്ക് അവസരം
1262810
Saturday, January 28, 2023 10:45 PM IST
തൊടുപുഴ: ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽനിന്നു ആഡംബര സൗകര്യങ്ങളുള്ള ക്രൂയിസ് കപ്പലിലെ ഉല്ലാസയാത്രയ്ക്കു വീണ്ടും അവസരം. നാളെ ഉച്ചയ്ക്ക് 12.30ന് തൊടുപുഴ ഡിപ്പോയിൽനിന്നു സഞ്ചാരികൾ പുറപ്പെടും.
ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് അറബിക്കടലിൽ സഞ്ചാരികൾക്കായി ഉല്ലാസയാത്രയൊരുക്കുന്നത്. കൊച്ചിയിൽനിന്നു കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ നേതൃത്വത്തിലുള്ള ആഡംബര യാനമായ നെഫർറ്റിറ്റിയിലാണ് അഞ്ചു മണിക്കൂർ നീളുന്ന ഉല്ലാസയാത്ര.
മുതിർന്നവർക്ക് 3,000 രൂപയും കുട്ടികൾക്ക് 1,210 രൂപയുമാണ് ചാർജ്. ബുക്കിംഗ് നന്പർ 9400262204, 8304889896. ഏതാനും സീറ്റുകൾ ഒഴിവുണ്ടെന്ന് തൊടുപുഴ ഡിപ്പോ അധികൃതർ അറിയിച്ചു.