കാട്ടാനവിഷയത്തിൽ സിപിഎം നാടകം കളിക്കുന്നതായി യൂത്ത് കോൺഗ്രസ്
1263042
Sunday, January 29, 2023 10:19 PM IST
കട്ടപ്പന: രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമാണു സിപിഎം ഇന്നലെ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസിലേക്കു മാർച്ച് നടത്തിയതെന്നു യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ഇടതു മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള വിഭാഗീയത മൂലമാണ് സിപിഎം സമരത്തിനു നേ തൃത്വം നൽകിയത്. സിപിഎം മുഖ്യമന്ത്രിയുടെയും വനംമന്ത്രിയുടെയും വസതിയിലേക്കാണു മാർച്ച് നടത്തേണ്ടതെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. അരുൺ പറഞ്ഞു.
യൂണിയൻ വാർഷികം
കട്ടപ്പന: വൈദ്യുതി മേഖല ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ സമ്പത്തും വിദേശ കോർപറേറ്റുകൾക്കു മോദി സർക്കാർ വിൽക്കുകയാണെന്നു എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു. ഇടുക്കി ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ വാർഷിക സമ്മേളനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കട്ടപ്പന ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി പി. മുത്തുപാണ്ടി, ആർ. വിനോദ് , വി.ആർ. ബാലകൃഷ്ണൻ, ടി.ആർ. ശശിധരൻ, രഘു കുന്നുംപുറം, എ.എം. ചന്ദ്രൻ, ആശ ആൻറണി, ലീലാമ്മ വിജയപ്പൻ, കെ.ആർ. ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.