ഭാര്യയെയും മകളെയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം
1263357
Monday, January 30, 2023 10:17 PM IST
അടിമാലി: പണിക്കൻകുടി കുരിശിങ്കലിൽ ഭർത്താവ് ഭാര്യയെയും മകളെയും പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സാരമായി പൊള്ളലേറ്റ കുഴിക്കാട്ട് സാബുവിന്റെ ഭാര്യ ലൂസി (50), മകൾ എന്നിവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായാഴ്ച രാത്രിയാണു സംഭവം.
തീ കൊളുത്തിയശേഷം ഒളിവിൽപോയ സാബുവിനെ ഇന്നലെ വൈകുന്നേരത്തോടെ വെള്ളത്തുവൽ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഭാര്യയോടും മകളോടും വഴക്കുണ്ടാക്കുന്നതിനിടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഇരുവരുടെയും ദേഹത്ത് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. വീട് ഭാഗീകമായി കത്തിനശിച്ചു.
വീടിനു തീ പടരുന്നതുകണ്ട് ഓടിയെത്തിയ അയൽവാസികൾ തീ അണച്ചശേഷം പൊള്ളലേറ്റ ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. വെള്ളത്തൂവൽ എസ്എച്ചഒ ആർ. കുമാർ, എസ്ഐ സജി എൻ. പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് അന്വേഷണം നടത്തുന്നത്.