രക്ഷാനികേതനിൽ കാരുണ്യദിനാചരണം
1263408
Monday, January 30, 2023 11:02 PM IST
മൂലമറ്റം: മുൻ മന്ത്രി കെ.എം. മാണിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള കാരുണ്യ ദിനാചരണവും ഗാന്ധിജിയുടെ രക്തസാക്ഷി ദിനാചരണവും രക്ഷാനികേതനിൽ നടത്തി.
കേരള കോണ്ഗ്രസ്-എം മണ്ഡലം കമ്മിറ്റിയുടെയും സംസ്കാരവേദി ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ദിനാചരണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അനുസ്മരണ പ്രഭാഷണം നടത്തി.
ബിഷപ് വയലിൽ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിൽ, സിസ്റ്റർ ഡോ. ആനി സിറിയക്, മദർ സിസ്റ്റർ ആൻസി കുന്നുംപുറം, സിസ്റ്റർ ആലീസ് സെബാസ്റ്റ്യൻ, ടോമി ജോസഫ് കുന്നേൽ, ഫ്രാൻസിസ് കരിന്പാനി, റോയി ജെ. കല്ലറങ്ങാട്ട്, സാജു കുന്നേമുറി, സിബി മാളിയേക്കൽ, ക്രിസ്റ്റിൻ മാത്യു, അജിത് ചെറുവള്ളാത്ത് എന്നിവർ പ്രസംഗിച്ചു.