മോളേക്കുടിപ്പടി വളവിൽ അപകടങ്ങൾ തുടർക്കഥ
1263410
Monday, January 30, 2023 11:02 PM IST
രാജാക്കാട്: സേനാപതി-രാജകുമാരി റോഡിൽ മോളേക്കുടിപ്പടി വളവിൽ വീണ്ടും അപകടം. കഴിഞ്ഞ രാത്രി രാജകുമാരി ഭാഗത്തേക്കു പോയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിനു താഴേക്കു മറിഞ്ഞ് രണ്ടു പേർക്കു പരിക്കേറ്റു. ബൈക്ക് യാത്രികരായ സേനാപതി സ്വദേശി ജോവാസ്(23), പള്ളിവാസൽ സ്വദേശി ആഷിക്(22) എന്നിവർക്കാണു പരിക്കേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
രണ്ടു മാസം മുന്പ് ഇവിടെ കാർ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞ് അപകടമുണ്ടായിരുന്നു.