ക​ഞ്ചാ​വ് വ​ള​ര്‍​ത്തി​യ യു​വാ​വ് പി​ടി​യി​ൽ
Tuesday, January 31, 2023 10:54 PM IST
നെ​ടു​ങ്ക​ണ്ടം: വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വു​ചെ​ടി​ക​ള്‍ ന​ട്ടു​വ​ള​ര്‍​ത്തി​യ യു​വാ​വു പി​ടി​യി​ലാ​യി. അ​ണ​ക്ക​ര അ​മ്പ​ല​മേ​ട് ഏ​രാ​റ്റു​പ​റ​മ്പി​ല്‍ ദി​നു​മോ​ന്‍(19) ആ​ണ് പി​ടി​യി​ലാ​യ​ത്. ഉ​ടു​മ്പ​ഞ്ചോ​ല എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​വി​നോ​ദും സം​ഘ​വും ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​യാ​ളു​ടെ വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന് അ​ഞ്ചു ക​ഞ്ചാ​വു​ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളി​ൽ​നി​ന്നു മൂ​ന്നു ഗ്രാം ​ക​ഞ്ചാ​വും ബൈ​ക്കി​ല്‍​നി​ന്നു അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ മ​നോ​ജ് മാ​ത്യു, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ടി​റ്റോ​മോ​ന്‍ ചെ​റി​യാ​ന്‍, സോ​ണി തോ​മ​സ്, അ​രു​ണ്‍ ശ​ശി, എ​ക്സൈ​സ് ഡ്രൈ​വ​ര്‍ വി.​പി. ബി​ലേ​ഷ് എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.