തങ്കപ്പൻ ഇനി സ്നേഹ മന്ദിരത്തിന്റെ തണലിൽ
1264828
Saturday, February 4, 2023 10:37 PM IST
ചെറുതോണി: ഭക്ഷണം കിട്ടാതെ അവശനിലയിൽ കഴിഞ്ഞിരുന്ന വയോധികനെ നാട്ടുകാർ പടമുഖം സ്നേഹമന്ദിരത്തിലെത്തിച്ചു.
ദിവസങ്ങളോളം ഭക്ഷണവും ശുശ്രുഷയും കിട്ടാതെ അവശനിലയിൽ ആയിരുന്ന തങ്കപ്പനെ (82)യാണ് പഞ്ചായത്തംഗവും നാട്ടുകാരുംചേർന്ന് പടമുഖം സ്നേഹമന്ദിരത്തിലെത്തിച്ചത്. ഇയാളെ സ്നേഹമന്ദിരം ഡയറക്ടർ വി.സി.രാജുവിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തു. ഇയാൾക്കു ഭാര്യയും മക്കളും ഉണ്ടെന്നു പറയുന്നു.
നിരാഹാര സമരം അവസാനിപ്പിച്ചു
മറയൂർ: മോഷ്ടാക്കളെ പോലീസ് പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബിജെപി മറയൂരിൽ നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. ബിജെപി ദേവികുളം മണ്ഡലം ജനറൽ സെക്രട്ടറി പി.പി. മുരുകന്റെ നേതൃത്വത്തിലാണു സമരം നടത്തിയത്.
ബിജെപി ദേശീയ കൗൺസിൽ നിർവാഹകസമിതി അംഗം ശ്രീനഗരി രാജൻ സത്യഗ്രഹികൾക്കു ജ്യൂസ് നൽകി സമരം അവസാനിപ്പിച്ചു.