നടപ്പാതയിൽ കുഴിയുണ്ട്; സൂക്ഷിക്കണം
1265070
Sunday, February 5, 2023 9:24 PM IST
ഉപ്പുതറ: ഉപ്പുതറ ടൗണിലെ നടപ്പാതകൾ അപകടക്കെണിയാകുന്നു. ടൗണിലെ വിവിധ സ്ഥലങ്ങളിലാണു നടപ്പാതയിലെ മൂടികൾ കാലപ്പഴക്കത്തിൽ തകർന്നുകിടക്കുന്നത്. കാൽനടയാത്രക്കാരുടെ കാലുകൾ മൂടിയിൽ കുരുങ്ങി അപകടം സംഭവിക്കുന്നതു സ്ഥിരം കാഴ്ചയാണ്.
കാലപ്പഴക്കവും നിർമാണത്തിലെ അപകതയും മൂലം മൂടികൾ ഏതു നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.
പലയിടങ്ങളിലും തകർന്ന ഫുട്പാത്ത് ഓരത്ത് ചുവന്ന ചാക്ക്, കൊടി എന്നിവ കെട്ടി വ്യാപാരികൾ അപായസുചനകൾ നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉപ്പുതറ പഞ്ചായത്തംഗത്തിന്റെ കാൽ കുഴിയിൽ കുരുങ്ങി വീണ് എല്ലു പൊട്ടിയിരുന്നു.
സ്കൂൾ കുട്ടികൾ, സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു പരിക്കുകൾ ഉണ്ടായിട്ടും പൊതുമരാമത്തുവകുപ്പ് അധികൃതർക്ക് നിസംഗ ഭാവമാണ്.