ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന വെല്ലുവിളി: എൽഡിഎഫ്
1265074
Sunday, February 5, 2023 9:24 PM IST
തൊടുപുഴ: പരിചയസന്പന്നരായ വേട്ടക്കാരെ കൊണ്ടുവന്നു കാട്ടാനകളെ വെടിവച്ചു കൊല്ലുമെന്ന ഡിസിസി പ്രസിഡന്റ് സി.പി. മാത്യൂവിന്റെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നു എൽഡിഎഫ് ജില്ലാ കണ്‍വീനർ കെ.കെ. ശിവരാമൻ.
വന്യമൃഗശല്യത്തെക്കുറിച്ചു ചർച്ച ചെയ്യാൻ വനംമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുക്കുകയും തീരുമാനങ്ങളെ ഡിസിസി പ്രസിഡന്റ് പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ നടത്തിയ പ്രസ്താവന കൈയടി നേടാൻ വേണ്ടിയാണ്.
യുഡിഎഫ് ഭരണകാലത്തും കാട്ടാനക്കൂട്ടം കൃഷിഭൂമിയിലേക്ക് ഇറങ്ങുകയും വ്യാപകമായി കൃഷിയും വീടുകളും തകർക്കുകയും മനുഷ്യരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്നു സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നു ഡിസിസി പ്രസിഡന്റ് വ്യക്തമാക്കണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു.