ഗ്രാമസഭകള്‍ പ്രഹസനമെന്ന്
1265121
Sunday, February 5, 2023 10:06 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ഗ്രാമസഭകള്‍ പ്രഹസനമാകുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു. ഗ്രാമസഭ നടത്തണമെങ്കില്‍ ഒരു വാര്‍ഡിലെ വോട്ടര്‍മാരുടെ എണ്ണത്തിന്റെ 10 ശതമാനമെങ്കിലും ആളുകള്‍ പങ്കെടുക്കണമെന്നാണു നിയമം. പല ഗ്രാമസഭകളിലും ഇരുപതില്‍ താഴെ ആളുകള്‍ മാത്രമാണു പങ്കെടുക്കുന്നത്.
പൊതുജനങ്ങള്‍ക്ക് ഗ്രാമസഭ നടക്കുന്നതായുള്ള അറിയിപ്പു നല്കുന്നതില് വീഴ്ച വരുന്നുണ്ട്. ജനങ്ങളെ സംഘടിപ്പിച്ചു ഗ്രാമസഭകള്‍ നടത്താത്ത നടപടി അവസാനിപ്പിക്കുകയും കോറം തികയാതെ നടത്തിയ ഗ്രാമസഭകള്‍ അസാധുവാക്കുകയും ചെയ്യണമെന്നു യോഗം ആവശ്യപ്പെട്ടു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ശ്യാമള വിശ്വനാഥന്, രശ്മി റോയി, സൂസന് ചാണ്ടി, ലത രാജശേഖരന്, ഉഷ ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.