അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാൾ
1265396
Monday, February 6, 2023 10:45 PM IST
അണക്കര: സെന്റ് തോമസ് ഫൊറോന പള്ളിയിൽ ഇടവകത്തിരുനാൾ ഒന്‍പതു മുതൽ 12 വരെ ആഘോഷിക്കുമെന്നു വികാരി റവ. ഡോ. ജോർജ് മണ്ഡപത്തിൽ, അസി. വികാരി ഫാ. വർഗീസ് പൊട്ടുകുളം എന്നിവർ അറിയിച്ചു. ഒന്പതിനു വൈകുന്നേരം 4.30നു കൊടിയേറ്റ്, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന. പത്തിനു രാവിലെ 6.15നു വിശുദ്ധ കുർബാന, വൈകുന്നേരം 4.30നു ആഘോഷമായ വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.
11നു രാവിലെ 6.15നു വിശുദ്ധ കുർബാന, എട്ടിനു വാഹന വെഞ്ചരിപ്പ്, കടകളുടെ വെഞ്ചരിപ്പ്, 11നു രോഗികൾക്കും വയോധികർക്കും വേണ്ടി വിശുദ്ധ കുർബാന, വൈകുന്നേരം 4.15ന് ആഘോഷമായ വിശുദ്ധ കുർബാന-ഫാ. വർഗീസ് പാറയ്ക്കൽ, ടൗണ്‍ പ്രദക്ഷിണം, പ്രസംഗം-ഫാ. വർഗീസ് പേഴുംകാട്ടിൽ.
12നു രാവിലെ 5.45നു വിശുദ്ധ കുർബാന-ഫാ. ലിജോ കറ്റോട്ട് സിഎംഐ, 10ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന-ഫാ. മാനുവൽ പുറ്റുമണ്ണിൽ, വൈകുന്നേരം 4.30നു ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന-ഫാ. പ്രിൻസ് പുത്തേട്ട് സിഎംഐ, വിവാഹ ജുബിലി ആഘോഷിക്കുന്ന ദന്പതികളെ ആദരിക്കൽ, രാത്രി ഏഴിനു കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ ഗാനമേള.
കുഴിത്തൊളു പള്ളിയിൽ
കുഴിത്തൊളു: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവകത്തിരുനാൾ 10 മുതൽ 12 വരെ ആഘോഷിക്കുമെു് വികാരി ഫാ. മാത്യു അറയ്ക്കപ്പറന്പിൽ അറിയിച്ചു. 10നു വൈകുന്നേരം 4.30നു കൊടിയോറ്റ്, വിശുദ്ധ കുർബാന, ആറിനു സെമിത്തേരി സന്ദർശനം.
11നു രാവിലെ 6.30നു വിശുദ്ധ കുർബാന, തിരുസ്വരൂപ പ്രതിഷ്ഠ, ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷമായ വിശുദ്ധ കുർബാന-ഫാ. ജിൻസ് മഠത്തിപ്പറന്പിൽ, പ്രദക്ഷിണം ജൂബിലി സ്മാരക കുരിശടിയിലേക്ക്, സന്ദേശം-ഫാ. ജസ്റ്റിൻ മതിയത്ത്, രാത്രി 8.30നു കാഞ്ഞിരപ്പള്ളി അമലയുടെ ഗാനമേള. 12നു രാവിലെ ഏഴിന് വിശുദ്ധ കുർബാന, 10ന് ആഘോഷമായ വിശുദ്ധ കുർബാന-ഫാ. വർഗീസ് കൊച്ചുപുര, പ്രദക്ഷിണം.