മധ്യവയസ്കനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി
1266079
Wednesday, February 8, 2023 11:07 PM IST
മൂന്നാര്‍: മധ്യവയസ്കനെ റോഡരികില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കാട് എസ്റ്റേറ്റിലെ പച്ചക്കാട് ഡിവിഷന് സ്വദേശി ശരവണന് (56) ആണു മരിച്ചത്. മൂന്നാറില്‍ നിന്നു കല്ലാര്‍ എസ്റ്റേറ്റിലേക്കു പോകുന്ന വഴിയില്‍ കോള്‍സെന്റര്‍ ജംഗ്ഷനു സമീപത്തായിരുന്നു സംഭവം.
കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മാനസിക വിഷമം അനുഭവിച്ചിരുന്ന ശരവണന് കഴിഞ്ഞ ദിവസം മകള്‍ താമസിക്കുന്ന നല്ലതണ്ണിയില്‍ എത്തിയതായിരുന്നു. വീട്ടില്‍ വഴക്കുണ്ടായതിനെത്തുടര്‍ന്ന് അർധരാത്രിയോടെ റോഡരികില്‍ എത്തിയ ശരവണനെ നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. രാവിലെ അഞ്ചോടെ അതുവഴി വന്നവരാണു മൃതദേഹം കണ്ടത്. പോലീസ് മേല്‍നടപടി. സ്വീകരിച്ചു.