ആ​രോ​ഗ്യ​രം​ഗ​ത്ത് മി​ക​വു തെ​ളി​യി​ച്ച് ക​രു​ണാ​പു​ര​വും പ​ട്ടം കോ​ള​നി​യും
Saturday, March 18, 2023 10:19 PM IST
നെ​ടു​ങ്ക​ണ്ടം: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന കാ​യ​ക​ല്പ് അ​വാ​ര്‍​ഡി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ക​രു​ണാ​പു​രം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നും പ​ട്ടം​കോ​ള​നി പി​എ​ച്ച്സി​ക്കും അ​ഭി​മാ​ന​നേ​ട്ടം.

സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച അ​വാ​ര്‍​ഡി​ല്‍ പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ ആ​ശു​പ​ത്രി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​വും കാ​യ​ക​ല്പ് വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​വും ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു ല​ഭി​ച്ചു. ജി​ല്ല​യി​ലെ മി​ക​ച്ച പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി പ​ട്ടം​കോ​ള​നി ആ​രോ​ഗ്യ കേ​ന്ദ്ര​ത്തെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജാ​ണ് അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ശു​ചി​ത്വ പ​രി​പാ​ല​നം, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം എ​ന്നി​വ വി​ല​യി​രു​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് കാ​യ​ക​ല്പ് അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന​ത്.