പി.ജെ. ജോസഫ് അനുശോചിച്ചു
1278614
Saturday, March 18, 2023 10:19 PM IST
തൊടുപുഴ: സിബിസിഐ, കെസിബിസി എന്നിവയുടെ മുൻ പ്രസിഡന്റെന്ന നിലയിൽ സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കാൻ മാർ ജോസഫ് പവ്വത്തിലിനു കഴിഞ്ഞതായി കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ.
പൊതുവിഷയങ്ങളിലും സഭാവിഷയങ്ങളിലും അദ്ദേഹത്തിന്റെ പ്രതികരണം അറിയാൻ കേരളം കാതോർത്തു. വിദ്യാഭ്യാസമേഖലയെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ന്യൂനപക്ഷ അവകാശങ്ങൾക്കു വേണ്ടി എക്കാലത്തും ശബ്ദമുയർത്തി. സീറോ മലബാർ സഭയ്ക്കും കേരള സമൂഹത്തിനും അദ്ദേഹം നൽകിയിട്ടുള്ള സേവനം നിസ്തുലമാണെന്നും ജോസഫ് അനുശോചനസന്ദേശത്തിൽ പറഞ്ഞു.