ലോക ജലദിനം: പോസ്റ്റർ പ്രകാശനം ചെയ്തു
1279077
Sunday, March 19, 2023 10:17 PM IST
ഇടുക്കി: ലോക ജലദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രകാശനവും ഇടുക്കി രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളുടെ ഉദ്ഘാടനവും കളക്ടറേറ്റിൽ ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു. ജലം എന്റെ ജ·ാവകാശമാണ് ജലസംരക്ഷണം എന്റെ കടമയും എന്ന വിഷയത്തെ ആധാരമാക്കി ഉപന്യാസ രചനാമത്സരം, സെമിനാർ, ലഖുലേഘ വിതരണം, സമ്മർ പോട്ട് കാന്പയിൻ എന്നിവ സംഘടിപ്പിക്കും.
പരിപാടിയുടെ ഭാഗമായി ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികൾക്കായി ഉപന്യാസ രചനാമത്സരവും വാഴത്തോപ്പ് കുടുംബശ്രീ ഹരിതകർമ സേനാംഗങ്ങൾക്കായി സെമിനാറും നടത്തും. സർക്കാർ ഓഫീസുകളിൽ ലഖുലേഘ വിതരണവും ഒരാഴ്ചത്തെ സമ്മർ പോട്ട് കാന്പയിനുമാണ് സംഘടിപ്പിക്കുക. ഉപന്യാസ രചനാമത്സരം 22നു രാവിലെ 11 മുതൽ 12 വരെ ജില്ലാ പഞ്ചായത്ത് ഹാളിലും സെമിനാർ 23നു വാഴത്തോപ്പ് പഞ്ചായത്ത് ഹാളിലും നടക്കും. ജല ജീവൻ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അജീഷ് ക്ലാസ് നയിക്കും.
ഉപന്യാസ രചനാമത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഗൂഗിൾ രജിസ്ട്രേഷൻ ഫോം വഴി 20നകം രജിസ്റ്റർ ചെയ്യണം. ലിങ്ക് https://forms.gle/ 9tYuwcQqQZEUvxEP6, ഫോണ്:8157083767, ഇമെയിൽ: [email protected].