ഓട്ടോറിക്ഷയിൽ മദ്യവില്പന നടത്തിയയാൾ പിടിയിൽ
1279085
Sunday, March 19, 2023 10:18 PM IST
ചെറുതോണി: ഓട്ടോറിക്ഷയിൽ മദ്യവില്പന നടത്തിയയാളെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി കാഞ്ഞിരക്കാട്ട് ജോണി (49) ആണ് പോലീസ് പിടിയിലായത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ കഞ്ഞിക്കുഴി ബസ് സ്റ്റാൻഡിൽ ഓട്ടോറിക്ഷയിൽ മദ്യം ഊറ്റിക്കൊടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഒന്നേകാൽ ലിറ്റർ വിദേശമദ്യവും പിടികൂടി.
പതിവായി ഇയാൾ മദ്യവില്പന നടത്തുന്നതായി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.