അറ്റകുറ്റപ്പണി നടത്താതെ ചെക്ക് ഡാം ഉപയോഗശൂന്യമാകുന്നു
1279087
Sunday, March 19, 2023 10:18 PM IST
മറയൂർ: കാന്തല്ലൂരിൽ കാർഷികാവശ്യത്തിനായി നിർമിച്ച ചെങ്കലാർ ചെക്ക് ഡാം അറ്റകുറ്റപ്പണികൾ നടത്താതെ ഉപയോഗശൂന്യമായിട്ട് വർഷങ്ങളായി. 2013-14 കാലഘട്ടത്തിൽ രണ്ടു പദ്ധതിയിലായി 36 ലക്ഷം രൂപ മുടക്കിയാണ് ചെക്ക് ഡാം നിർമിച്ചത്.
ചെങ്കലാർ പാലത്തിനു സമീപം ആറിനു കുറുകെ 12 അടി ഉയരത്തിലാണു ചെക്ക് ഡാം നിർമിച്ചത്.
ഇതിൽ ഇപ്പോൾ ചെളി നിറഞ്ഞ് ഒരുതുള്ളി വെള്ളംപോലും കെട്ടിനിൽക്കാത്ത അവസ്ഥയാണ്. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ചെളി നീക്കംചെയ്താൽ വേനൽക്കാലത്ത് കാർഷികാവശ്യത്തിനുള്ള വെള്ളം ശേഖരിക്കാം. ഇതിനുപോലും ബന്ധപ്പെട്ടവർ തയാറാകുന്നില്ല.